മനുഷ്യർക്ക് 15 വർഷത്തിനകം ചന്ദ്രനിൽ ജീവിക്കാനാകുന്ന കാലം വരും: സുനിത വില്യംസ്

പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ താമസിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അൽ മൻസൂറിക്കൊപ്പം പങ്കെടുത്ത സ്റ്റാർ ഇൻ സ്പേസ് പരിപാടിയിലാണ് ഇരുവരും ബഹിരാകാശ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത്.(Sunita Williams talks about Human life in moon)
സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വനിതയാണ്. ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് നടത്തിയ വനിതയും സുനിത വില്യംസ് തന്നെ.അടുത്ത 15 വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ ജീവിച്ചുതുടങ്ങുമെന്നും, ഭൂമിക്ക് പുറത്തും ജീവനുണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി സുനിത വില്യംസ് പറഞ്ഞു.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
സദസിലെ കുഞ്ഞുബാലന്റെ കൗതുകത്തിനുള്ള മറുപടിയിലാണ് നമ്മുടേതിന് സമാനമായി മറ്റൊരു സൗരയൂഥം ഉണ്ടാകാതിരിക്കാൻ തരമില്ലെന്നും സുനിത വില്യംസ് പറഞ്ഞത്. ബഹിരാകാശത്തെനിലയത്തിലെ ജീവിതത്തെക്കുറിച്ചും സുനിതയ്ക്കൊപ്പം ഹസ്സയും വിശദമായി സംസാരിച്ചു.
Story Highlights: Sunita Williams talks about Human life in moon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here