Advertisement

ബഹുഭാര്യത്വം നിരോധിക്കും, ലിവ് ഇൻ ബന്ധത്തിനു രജിസ്ട്രേഷൻ; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് അടുത്ത ആഴ്ചയോടെ

November 11, 2023
Google News 1 minute Read
uniform civil code uttarakhand next week

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് അടുത്ത ആഴ്ചയോടെ നടപ്പാക്കുമെന്ന് റിപ്പോർട്ട്. ദീപാവലിക്ക് ശേഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബിൽ പാസാക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബഹുഭാര്യത്വം പൂർണമായി നിരോധിക്കണമെന്ന് കരട് ബില്ലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലിവ് ഇൻ ബന്ധം ആവാം. പക്ഷേ, ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ രജിസ്റ്റർ ചെയ്യണമെന്നും കരട് ബില്ലിലുണ്ട്.

അതേസമയം, ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറിയിരുന്നു. ഇക്കൊല്ലം ഓഗസ്റ്റിലാണ് പ്രമേയം പാസാക്കിയത്. ഭരണഘടനയിലുള്ള സിവിൽ കോഡല്ല സംഘപരിവാറിന്റെ മനസിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വർഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം പറയുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ വിവിധ മതവിഭാഗങ്ങളുമായി ചർച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് കേരള നിയമസഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയയും കേരള നിയമസഭയായിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കിയത്.

Story Highlights: uniform civil code uttarakhand next week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here