സിപിഐ ഓഫിസുമായി ബന്ധപ്പെട്ട മരംമുറി ആരോപണം; പരാതി ഉന്നയിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് സാധ്യത

പാലക്കാട് കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് സിപിഐ ഓഫീസില്‍ നിന്ന് മരം മുറിച്ച സംഭവത്തില്‍ പരാതി ഉന്നയിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ സാധ്യത.ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ വനംവകുപ്പിന് പരാതി നല്‍കിയ ഷിബു കുര്യന്‍,സിറില്‍ ബെന്നി,ഫൈസല്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും. ഇവര്‍ക്ക് വിശദീകരണ നോട്ടീസ് അയക്കാന്‍ പാര്‍ട്ടി ലോക്കല്‍കമ്മറ്റി യോഗം തീരുമാനിച്ചു. (CPI may take action against who complain about tree felling)
പാര്‍ട്ടി ഓഫീസ് ഭൂമിയില്‍ നിന്ന് മരം കടത്തിയെന്ന് ആരോപണമുന്നയിച്ച് പാര്‍ട്ടിയെ അവഹേളിക്കാന്‍ ശ്രമിച്ചതിനാണ് അംഗങ്ങള്‍ക്കെതിരെ നേതൃത്വം നടപടിക്കൊരുങ്ങുന്നത്. ബാഞ്ച് സെക്രട്ടറിക്ക് എതിരെ വനംവകുപ്പിന് പരാതി നല്‍കിയ ഷിബു കുര്യന്‍,സിറില്‍ ബെന്നി,ഫൈസല്‍ എന്നിവര്‍ക്കെതിരെയാകും നടപടിയുണ്ടാകുക. വര്‍ക്ക് വിശദീകരണ നോട്ടീസ് അയക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി ലോക്കല്‍കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു.തുടര്‍ന്ന് ആരോപണമുന്നയിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത.
Read Also: ഫേസ്ബുക്ക് പണിമുടക്കി; ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിൽ
ഇടിഞ്ഞുവീഴാറായ പാര്‍ട്ടി ഓഫീസ് പൊളിച്ച് പണിയാനാണ് മരങ്ങള്‍ മുറിച്ച് മാറ്റിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. വനംവകുപ്പ് പരിശോധനയെതുടര്‍ന്ന് മുറിച്ച മരം തിരികെ കൊണ്ടിട്ടെന്ന ആരോപണവും നേതൃത്വം തളളി. ഏറെക്കാലമായി വടക്കഞ്ചേരി,കിഴക്കഞ്ചേരി മേഖലകളില്‍ സിപിഐയില്‍ വിഭാഗീയത ശക്തമായി തുടരുന്നുണ്ട്. സമ്മേളനകാലത്ത് അച്ചടക്ക നടപടികളുടെ ഭാഗമായി ഏതാനും പേരെ നേതൃത്വം പുറത്താക്കുകയും ചെയ്തിരുന്നു. എന്നിട്ടും വിഭാഗീയകാലം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ മരംമുറി വിവാദവും. പാര്‍ട്ടി ഓഫീസിലെ മരംമുറിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.ട്വന്റി ഫോറാണ് സിപിഐ പാര്‍ട്ടി ഓഫീസിലെ മരം മുറി വിവാദം പുറത്തുകൊണ്ടുവന്നത്.
Story Highlights: CPI may take action against who complain about tree felling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here