‘കേന്ദ്രം തരാനുള്ള പണത്തിൻ്റെ പകുതി മതി പ്രതിസന്ധി മറികടക്കാൻ’; ധനമന്ത്രി

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. അടിസ്ഥാന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതില്ല എന്നതാണ് കേന്ദ്ര നയം. കേന്ദ്രം അർഹമായ പണം തരാത്തതിനാൽ ശമ്പളം ഉൾപ്പെടെ മുടങ്ങേണ്ട സ്ഥിതിയിലേക്കെത്തി. കേന്ദ്രം തരാനുള്ള പണത്തിൻ്റെ പകുതി തന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം 24-നോട് പറഞ്ഞു.
സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ അവഗണിക്കുന്നു. അർഹമായ കടമെടുക്കാനുള്ള അനുമതി പോലും നിഷേധിക്കുന്നു. വിതരണം ചെയ്ത പല മേഖലയിലെയും പണം ഇനിയും കേന്ദ്രം തന്നിട്ടില്ല. അർഹതപ്പെട്ട പണം ലഭിക്കാൻ കേന്ദ്രത്തിനെതിരെ കേരളം നിയമപോരാട്ടത്തിന് പോകുമെന്നും ധനമന്ത്രി.
Story Highlights: Kerala Finance Minister against Central Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here