നിശബ്ദമായി ദീപാവലി ആഘോഷിക്കുന്ന നാട് ! അതിനൊരു കാരണമുണ്ട്

ദീപാവലി ആഘോഷിക്കുകയാണ് നാടെങ്ങും. പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചുമൊക്കെയാണ് ആഘോഷം. എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തരായി ഒരു ഗ്രാമത്തിലെ നൂറോളം കുടുംബങ്ങളുണ്ട് തമിഴ്‌നാട്ടിൽ. നിശബ്ദമായി ദീപാവലി ആഘോഷിക്കുന്നവരാണ് ഇവർ. ധർമപുരി ജില്ലയിലെ പാലക്കോട് ബല്ലേനഹള്ളി ഗ്രാമത്തിലാണ് ഈ വിചിത്രമായ ദീപാവലി ആഘോഷം. ( silent diwali celebration )
കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളാണ് തമിഴ്‌നാട്ടിൽ എങ്ങും. എന്നാൽ ബല്ലേനഹള്ളി ഗ്രാമത്തിലെത്തിയാൽ ഇതൊന്നുമില്ല. ഗ്രാമത്തിലെ നൂറോളം കുടുംബങ്ങൾ ഒത്തൊരുമിച്ച് എടുത്ത തീരുമാനമാണിത്. ഗ്രാമത്തിലെ മുനിയപ്പൻ ക്ഷേത്രത്തോട് ചേർന്നുള്ള ആൽമരത്തിലും പുളിമരത്തിലുമാണ് വവ്വാലുകളുടെ വാസം. ആയിരക്കണക്കിന് വവ്വാലുകളുണ്ടിവിടെ. ആഘോഷങ്ങൾ ശബ്ദമയമാക്കി ഇവയെ ബുദ്ധിമുട്ടിക്കാൻ ഗ്രാമവാസികൾക്കാവില്ല. ഗ്രാമത്തിലെ ഓരോ കുടുംബങ്ങളെയും പോലെ തന്നെയാണ് ബല്ലേനഹള്ളിയിലുള്ളവർക്ക് ഈ വവ്വാലുകളും.
ദീപാവലിയ്ക്ക് മാത്രമല്ല, പൊങ്കൽ ഉൾപ്പെടെ ആഘോഷം ഏതാണെങ്കിലും ഈ ഗ്രാമം നിശബ്ദമാണ്. കാതടപ്പിയ്ക്കുന്ന ആഘോഷങ്ങൾ, വവ്വാലുകൾക്കായി മാറ്റിവച്ച ഗ്രാമവാസികൾ മാതൃകയാണ് എല്ലാവർക്കും.
Story Highlights: silent diwali celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here