Advertisement

ഇന്ത്യയിലും എത്തുന്നു ഇലക്ട്രിക് എയർ ടാക്സികൾ; സർവീസ് നടത്താൻ 200 ചെറുവിമാനങ്ങൾ

November 13, 2023
Google News 2 minutes Read
air car

ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്‌സിയുമായി ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് സർവീസ് തുടങ്ങാനാണ് പദ്ധതി. ഇന്ത്യയിൽ സർവീസ് നടത്താൻ 200 ചെറുവിമാനങ്ങളാവും എത്തുക. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികൾക്ക് ശേഷമാകും സർവീസ്.

ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് വെറും ഏഴു മിനിറ്റ് കൊണ്ട് എത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യു.എസ്. കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്നാണ് സർവീസ് നടത്തുക. പൈലറ്റടക്കം അഞ്ച് യാത്രക്കാർക്ക് 160 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാനാകുന്ന രീതിയിലാണ് ‘മിഡ്നൈറ്റ്’ ഇ-വിമാനങ്ങൾ സജ്ജമാക്കുന്നത്. ഇവ മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഉപയോഗിക്കാനാകും.

ചെലവ് കുറഞ്ഞ രീതിയിൽ പദ്ധതി രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്. പ്രഥമിക ഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 200 വിമാനങ്ങൾ സർവീസ് നടത്താനാണ് തീരുമാനം. ഒക്ടോബറിൽ യു.എ.ഇയിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് ആർച്ചർ ഏവിയേഷൻസ് അറിയിച്ചിരുന്നു.

Story Highlights: India to get an all-electric air taxi service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here