മൈസൂരിൽ KSRTC സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനം
മൈസൂരിൽ KSRTC സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനം. കോഴിക്കോട് കക്കോടി സ്വദേശി എം എം റഷീദിന് പരുക്കേറ്റു. ഡ്രൈവറുടെ തലയിടിച്ച് പൊട്ടിച്ച മൈസൂർ സ്റ്റേഷൻ മാസ്റ്റർ രജിൽ പിടിയിലായി. യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാർട്ട് കൈപ്പറ്റാൻ വൈകിയതാണ് പ്രകോപന കാരണം.(KSRTC Swift driver beaten up in Mysore)
ദീപാവലി അവധി പ്രമാണിച്ച് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേക്ക് അധിക സർവീസുമായി കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. നവംബർ 8 ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് അധിക സർവീസുകൾ നടത്തുന്നത്.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽനിന്നും ബാംഗ്ലൂർ, മൈസൂർ, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ക്രമീകരിച്ചിരിക്കുന്ന സർവീസിന് പുറമെ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.
Story Highlights: KSRTC Swift driver beaten up in Mysore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here