സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44360 രൂപയുമായി . 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ കുറഞ്ഞ് 4600 രൂപയിലെത്തി. ( todays gold rate nov 13 )
സ്വർണവിലയിൽ ശിനായഴ്ചയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5555 രൂപയിലെത്തിയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 44440 രൂപയിലുമെത്തിയിരുന്നു.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് തലസ്ഥിതി തുടരുമെന്നുളള ചെയർമാന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണ്ണത്തിൽ മുതലിറക്കിയിട്ടുള്ള വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാനകാരണം.
ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.
Story Highlights: todays gold rate nov 13
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here