ശ്രദ്ധേയമായി ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ ഒരുക്കിയ ‘വോള്‍സ് ഓഫ് ഇന്‍സ്പിറേഷന്‍’

വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും, വ്യക്തിത്യത്വ വികസനത്തിനും ലക്ഷ്യമിട്ടാണ് ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ സിഞ്ച് ക്യാമ്പസില്‍ വോള്‍സ് ഓഫ് ഇന്‍സ്‌പ്രേഷന്‍ എന്ന പേരില്‍ ലോകത്തില്‍ അറിയപ്പെടുന്ന മഹത് വ്യക്തികളുടെ പോര്‍ട്രേയ്റ്റ് ചിത്രരചനാ പ്രദര്‍ശനം ഒരുക്കിയത്. പ്രദര്‍ശനം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനം നിറച്ചു. (Walls of Inspiration by New Horizon School)
ചടങ്ങില്‍ ആര്‍ട്ട്ഡിപ്പാര്‍ഡമെന്റ് അധ്യാപിക നിഷിദാ ഫാരിസ് വരച്ച ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെയും, ഹിസ് റോയല്‍ ഹൈനൈസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ചിത്രങ്ങള്‍ ബഹ്‌റൈനിലെ പ്രശസ്ത ചിത്രകലാകാരനായ അബ്ബാസ് അല്‍മോസാവിയും , മുന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗവുമായ ഡോ. മസൂമ ഹസന്‍ അബ്ദുള്‍ റഹിം അനാച്ഛാദനം ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു. നിര്‍മല ജോസ്, നിജു ജോയി, അല്‍ റബീഹ് മെഡിക്കല്‍ സെന്റെര്‍ സി.ഇ.ഒ നൗഫല്‍ അടാട്ടില്‍ എന്നിവര്‍ മുഖ്യ അതിഥികളായി.

Read Also: പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍
മാധ്യമ പ്രവര്‍ത്തകരായ അബ്ദുള്‍ ജലീല്‍ അബ്ദുളള , പ്രവീണ്‍ കൃഷ്ണ സിറാജ് പള്ളിക്കര, പ്രദീപ് പുറവങ്ങര, എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ ചെയര്‍മാനാന്‍ ജോയി മാത്യു, പ്രിന്‍സിപ്പല്‍ വന്ദന സതീഷ് എന്നിവര്‍ മുപ്പത്തിയെട്ടോളം ചിത്രകാരന്മാരെ അഭിനന്ദിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.ചിത്ര കലയിലൂടെ ഇനി വരുന്ന തലമുറയ്ക്ക് മഹത് വ്യക്തികളുടെ ജീവിതങ്ങള്‍ പ്രചോദനമാകട്ടെയെന്നും, ഓരോ ചിത്രങ്ങളും ന്യൂ ഹൊറൈസണ്‍ സ്‌കൂളിന്റെ ചുവരുകളില്‍ ഇടം പിടിക്കുമെന്നും ജോയി മാത്യു കൂട്ടി ചേര്‍ത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ചിത്രരചന മല്‍സരവും സമ്മാന ദാനവും നടന്നു.
Story Highlights: Walls of Inspiration by New Horizon School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here