സംഘടനാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നു; നിർജീവാവസ്ഥയിൽ യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നത് സംഘടനയെ നിർജീവമാക്കുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതിന് കാരണം. മെയ് 26ന് ശേഷം യൂത്ത് കോൺഗ്രസ് സമരങ്ങളോ പ്രക്ഷോഭങ്ങളോ സംഘടിപ്പിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിശദീകരണം.(Youth Congress Election Result Announcement Delayed)
പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ പ്രവർത്തിക്കേണ്ട സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ അഡ്ഹോക് കമ്മിറ്റികളുടെയും പ്രവർത്തനം നിലച്ചു.സംസ്ഥാന സർക്കാറിനെതിരെയുള്ള പ്രതിഷേധ പരിപാടികളും ഏറ്റെടുക്കാനാളില്ലാത്ത അവസ്ഥയാണ്.
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ സി.പി.ഐ.എമ്മും യുവജന സംഘടനകളും വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമ്പോൾ യൂത്ത് കോൺഗ്രസ് ചിത്രത്തിലേ ഇല്ല.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
മെയ് 26ന് നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് യൂത്ത് കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. ജൂണിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് ജൂലൈയിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
നിലവിലെ ഭരവാഹികൾ നിർജീവമായതിനൊപ്പം പുതിയ ഭാരവാഹി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത് പ്രവർത്തകരിലും അതൃപ്തി വളർത്തിയിട്ടുണ്ട്. അതേസമയം നടപടിക്രമങ്ങളുടെ ഭാഗമായ സൂക്ഷ്മ പരിശോധന മൂലമാണ് ഭാരവാഹി പ്രഖ്യാപനം നീളുന്നതെന്നാണ് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.
Story Highlights: Youth Congress Election Result Announcement Delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here