Advertisement

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് 8 ട്രെയിൻ സർവീസുകൾ റദ്ദാക്കി

November 14, 2023
Google News 4 minutes Read

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം.പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊറണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും, ഞായറാഴ്ച തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂർ-എറണാകുളം മെമു എക്സപ്രസ് (06017), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

നിസാമുദ്ദീൻ- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ശനിയാഴ്ച ഷൊർണൂരിൽ സർവീസ് നിർത്തും

ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് വെള്ളിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും

ഗുരുവായൂർ – ചെന്നൈ എഗ്മൂർ ശനിയാഴ്ച സർവീസ് ആരംഭിക്കുക എറണാകുളത്ത് നിന്നും

മംഗലാപുരം- തിരുവനന്തപുരം മലബാർ ശനിയാഴ്ച ഷൊർണൂരിനും തിരുവനന്തപുരത്തിലും ഇടയിൽ സർവീസ് നടത്തില്ല

അജ്മീർ – എറണാകുളം മരുസാഗർ വെള്ളിയാഴ്ച സർവീസ് ആരംഭിക്കുക തൃശൂരിൽ നിന്നും

തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി ശനിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും

ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി ഞായറാഴ്ച സർവീസ് ആരംഭിക്കുക എറണാകപളത്ത് നിന്നും

കാരയ്ക്കൽ – എറണാകുളം എക്സ്പ്രസ് ശനിയാഴ്ച പാലക്കാട് സർവീസ് നിർത്തും

ഗുരുവായൂർ – മധുര എക്സ്പ്രസ് ഞായറാഴ്ച ആലുവയിൽ നിന്നും സർവീസ് ആരംഭിക്കും

മധുര- ഗുരുവായൂർ എക്സ്പ്രസ് ശനിയാഴ്ച ആലുവയിൽ സർവീസ് നിർത്തും

എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് ഞായറാഴ്ച പാലക്കാട് നിന്നും സർവീസ് ആരംഭിക്കും

മംഗലാപുരം- തിരുവന്തപുരം ഡെയ്‌ലി എക്സ്പ്രസ് ശനിയാഴ്ച 7 മണിക്കൂർ വൈകും

Story Highlights: Kerala trains cancelled in kerala on november 18 and november 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here