ദീപാവലിക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന; തമിഴ്‌നാട്ടിൽ ലഭിച്ചത് 467.69 കോടി

ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.(Tamil Nadu Tasmac Records rs 46769 crore Liquor sale on Diwali)
രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പ്പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി രൂപയ്ക്കും ചെന്നൈയില്‍ 52.98 കോടിക്കും മധുരയില്‍ 51.97 കോടിക്കും സേലത്ത് 46.62 കോടിക്കും കോയമ്പത്തൂരില്‍ 39.61 കോടിക്കും മദ്യവില്‍പ്പന നടത്തി.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2022-23 വര്‍ഷത്തില്‍ 44,098.56 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. സംസ്ഥാനത്തെ ഉയര്‍ന്ന മദ്യവില്‍പ്പനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേരാണ് ഇന്ന് മരിച്ചത്. ഇതൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
Story Highlights: Tamil Nadu Tasmac Records rs 46769 crore Liquor sale on Diwali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here