എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എറണാകുളം കിഴക്കമ്പലം താമരച്ചാൽ മേഖലയിൽ വച്ചായിരുന്നു സംഭവം. അച്ഛനൊപ്പം കടയിലെത്തിയ കുട്ടി കാറിൽ ഇരിക്കവെയാണ് ബൈക്കിൽ എത്തിയ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
Read Also: കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി; ദിണ്ടിഗലിൽ നാല് മലയാളികൾ പിടിയിൽ
കുട്ടി കരഞ്ഞതോടെ യുവാക്കൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധം കെട്ടു വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്പ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
കുട്ടി യുവാവിനെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂ എന്ന് പൊലീസ് പറഞ്ഞു.
Story Highlights: third class student was threatened ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here