കളമശ്ശേരി സ്ഫോടന കേസ്; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. പ്രതിയെ ഈ മാസം 29വരെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഡൊമിനിക് മാർട്ടിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കിയത്.
കാക്കനാട് ജയിലിലേക്കാണ് ഈ മാസം 29വരെ ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകൾ കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്നാണ് മാർട്ടിൻ ആവർത്തിക്കുന്നത്.
സ്‌ഫോടക വസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ ഉൾപ്പടെ തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഫോടനത്തിൽ അഞ്ചു പേരാണ് മരിച്ചത്. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ സ്‌ഫോടനം നടത്തിയ ഡൊമിനിക്ക് മാർട്ടിൻ സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു.
Story Highlights: Kalamassery blast case accused Dominic Martin remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here