‘ജീവിതത്തിന്റെ ഓരോ നിമിഷവും നിസ്വാര്‍ത്ഥമായി ജീവിച്ച സഖാവ്’; എന്‍.ശങ്കരയ്യയെ അനുശോചിച്ച് കമല്‍ ഹാസന്‍

മുതിർന്ന സിപിഐഎം നേതാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ. ജീവിതത്തിന്റെ ഓരോ നിമിഷവും നിസ്വാര്‍ത്ഥമായി ജീവിച്ച സഖാവാണ് എൻ ശങ്കരയ്യ എന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ കമൽ ഹാസൻ കുറിച്ചു.
ജീവിതം മുഴുവന്‍ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ച എൻ ശങ്കരയ്യ ഉയര്‍ത്തിപ്പിടിച്ച ആശയത്ത നാം ഹൃദയത്തോട് ചേര്‍ത്തു പിടിക്കണമെന്ന് കമൽ ഹാസൻ പറഞ്ഞു. സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളാണ് എൻ ശങ്കരയ്യ. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1967, 1977, 1980 വർഷങ്ങളിൽ തമിഴ്നാട് നിയമസഭാംഗമായിരുന്ന ശങ്കരയ്യ 1995 മുതല്‍ 2002 വരെ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.
Story Highlights: Kamal Haasan condoles the demise of CPIM leader N Shankaraiah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here