Advertisement

‘വ്യാജ ആരോപണങ്ങളിലൂടെ ജഡ്ജിമാരുടെ രോമം പോലും കൊഴിയില്ല’; ലോകായുക്ത ജസ്റ്റിസ്

November 15, 2023
Google News 1 minute Read
Cyriac Joseph

ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാൻ കഴിയൂ. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തവർക്ക് നിരാശയുണ്ടാകും. ജഡ്ജിമാർക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവും ആദരവില്ലായ്മയുമാണ് ഇത് കാണിക്കുന്നത്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം മാധ്യമങ്ങളിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.ഇത് അവരുടെ നിരാശയില്‍ നിന്നാണ്. ഇവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തി അപലപനീയമാണ്. വ്യാജ ആരോപണങ്ങളിലൂടെ ജഡ്ജിമാരുടെ രോമം പോലും കൊഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണം. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുംക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും സുധാകരൻ പറഞ്ഞു.

Story Highlights: Lokayukta Justice on false accusations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here