Advertisement

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും; തീർപ്പാക്കിയത് 3021 കേസുകൾ

March 27, 2024
Google News 1 minute Read
cyriac joseph resignation lokayukta

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നു വിരമിക്കും. ലോകായുക്ത ആയി അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കൽ. 3021 കേസുകൾ തീർപ്പാക്കി ആണ് ജസ്റ്റിസ് സിറിയക് ജോസഫ് പടിയിറങ്ങുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബഹുമാനാർത്ഥം ലോകായുക്ത കോടതിയിൽ ഇന്ന് ഒരു ഫുൾ കോർട്ട് റഫറൻസ് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.15 ന് ലോകായുക്ത ഹാളിൽ ആണ് ഫുൾ കോർട്ട് റഫറൻസ്.

കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രിം കോടതി, കേരള, ഡൽഹി ഹൈകോടതികളിൽ ജഡ്ജിയായും ഉത്തരാഖണ്ഡ്, കർണാടക ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019ൽ ആണ് സിറിയക് ജോസഫ് ലോകായുക്ത ആയി നിയമിതനായത്.

Story Higlights: cyriac joseph resignation lokayukta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here