Advertisement

‘ആനുകൂല്യം തടഞ്ഞു’; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

November 15, 2023
1 minute Read
ahammad devarkovil

തിരുവനന്തപുരം കോവളത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ആനുകൂല്യം തടഞ്ഞെന്ന് ആരോപിച്ചാണ് മന്ത്രിക്കെതിരെ പ്രതിഷേധം. മന്ത്രിയെ തടഞ്ഞതിനെ തുടര്‍ന്ന് കോവളത്ത് സംഘര്‍ഷാവസ്ഥ.

വിഴിഞ്ഞെ നോര്‍ത്ത് ഭാഗം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധമാണ് നടന്നത്. വിഴിഞ്ഞം പദ്ധതിയെ തുടര്‍ന്ന് പ്രഖ്യാപിച്ച പാക്കേജില്‍ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ മാറ്റിയത്. ജമാഅത്ത കമ്മിറ്റി കൂടി കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ജീവനോപാധി നഷ്ടപരിഹാര വിതരണ പരിപാടിയില്‍ എത്തിയതായിരുന്നു മന്ത്രി. സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സൗത്ത് വിഭാഗത്തിന് മാത്രമാണ് ആനുകൂല്യം നല്‍കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധ സാധ്യതകള്‍ സംബന്ധിച്ച് പൊലീസിന് അറിവില്ലായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് പരപാടി വേഗത്തില്‍ അവസാനിപ്പിച്ച് മന്ത്രിയെ തിരിച്ചയച്ചു.

Story Highlights: Protest against Minister Ahamed Devarkovil at Kovalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top