വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കായി വോയ്സ് ചാറ്റ് ഫീച്ചർ; പുതിയ അപ്ഡേഷൻ എത്തി

വാട്സ്ആപ്പിൽ നേരത്തെ പല ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കമ്പനി വീണ്ടും ഒരു ഫീച്ചർ കൂടി എത്തിച്ചിരിക്കുകയാണ്. വമ്പൻ ഫീച്ചറുകളായിരുന്നു ഈ വർഷം വാട്സ്ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തിച്ചിരുന്നത്. കഴിഞ്ഞദിവസം എത്തിച്ച ഫീച്ചർ കൂടുതലായ ഉപകാരപ്പെടുക വാട്സ്ആപ്പ് ഗ്രൂപ്പുപകൾക്കാണ്. വോയ്സ് ചാറ്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോർഡ് എന്നിവയിൽ ഇതിനകം ലഭ്യമായ ഫീച്ചറാണ് വാട്സ്ആപ്പിലും അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വോയ്സ് കോൾ, വീഡിയോകോൾ ഉൾപ്പെടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സംവദിക്കാനുള്ള മറ്റ് ഫീച്ചറുകൾ ഇതിനകം വാട്സ്ആപ്പിൽ ലഭ്യമാണ്. വോയ്സ് മെസേജ് പോലെയല്ല വോയ്സ് ചാറ്റ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങൾക്ക് ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാനാവും. അതിൽ പങ്കെടുക്കാനും സംസാരിക്കാനും താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.
ഗ്രൂപ്പ് വോയ്സ് കോൾ ആരംഭിക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്നതുപോലെ വോയ്സ് ചാറ്റിൽ റിങ് ഉണ്ടാകില്ല. പകരം ഒരു പുഷ് നോട്ടിഫിക്കേഷൻ മാത്രമായിരിക്കും ലഭിക്കുക. വോയ്‌സ് ചാറ്റിൽ പങ്കെടുത്തുകൊണ്ടു തന്നെ മറ്റ് വാട്‌സാപ്പ് ചാറ്റുകൾ ഉപയോഗിക്കാനാവും. ചാറ്റിൽ പങ്കെടുക്കാതെ തന്നെ ആരെല്ലാം ചാറ്റിൽ പങ്കെടുക്കുന്നതെന്ന് കാണാനാകും.
33 മുതൽ 128 ആളുകൾ വരെയുള്ള വലിയ ഗ്രൂപ്പുകളിലാണ് വോയ്‌സ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോൾ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങൾ കാണാം.
Story Highlights: WhatsApp announces new feature voice chat for groups
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here