കോൺഗ്രസ് നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി; ഒരാൾ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സഹോദരങ്ങളെയും ഭീഷണിപ്പെടുത്തിയ യുവാവിനെ ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്.
രഞ്ജിത്ത് ആർ.എം എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ഡി.കെ സഹോദരങ്ങളെ കൊല്ലൂ’ എന്നാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ജയനഗർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശരത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി.
രഞ്ജിത്ത് നേരത്തെയും അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. കോൺഗ്രസ് പാർട്ടി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ സഹോദരങ്ങൾ, മുസ്ലീം സമുദായം എന്നിവർക്കെതിരെ ഇയാൾ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. “കോൺഗ്രസിനെ പുറത്താക്കുക” എന്ന തലക്കെട്ടിൽ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Story Highlights: Bengaluru man issues threats to Congress leaders on Facebook; arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here