Advertisement

‘പിണറായിയുടെ വികൃതമായ മുഖം മിനുക്കാനാണ് നവകേരള സദസ്‌’; രാജ്‌മോഹൻ ഉണ്ണിത്താൻ

November 16, 2023
Google News 1 minute Read

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് കളക്ടറുടെ വിചിത്ര ഉത്തരവ് അടിയന്തിരമായി തിരുത്തണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ. സർക്കാർ ഉദ്യോഗസ്ഥരെ പി ആർ പരിപാടിക്കും മാമാങ്കത്തിനും ജയ് വിളിക്കുന്നവരാക്കി മാറ്റുന്നു. ഇത് അംഗീകരിക്കാൻ ആവില്ല.
ആഡംബര വാഹനത്തിലെ ഉല്ലാസയാത്രയ്ക്ക് ജനം വരില്ലെന്ന് സർക്കാരിനറിയാം. പിണറായിയുടെ വികൃതമായ മുഖം മിനുക്കാനാണ് നവകേരള സദസ്‌. യുഡിഎഫ് അനുകൂല സംഘടനക്കാർ പരിപാടി ബഹിഷ്കരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്താൻ എംപിമാർ സർക്കാരിനൊപ്പം നിൽക്കും.
എന്നാൽ സംസ്ഥാന സർക്കാർ എംപിമാരുമായി സഹകരിക്കുന്നില്ല. സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ എംപിമാർ നിസ്സഹകരിക്കുന്നില്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായിരുന്നു. എംപിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക. കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച തീരുമാനമടക്കം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് എംപിമാരുടെ യോഗം ചേര്‍ന്നത്. നേരത്തിന്റെ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്, ക്ഷണിച്ചിട്ടും യുഡിഎഫ് എംപിമാര്‍ പോയിരുന്നില്ലെന്ന് ധനമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ക്ഷണം ലഭിച്ചിട്ടേ ഇല്ലെന്നായിരുന്നു യുഡിഎഫിന്റെയും എംപിമാരുടെയും പ്രതികരണം. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാരുടെ യോഗം ചേര്‍ന്ന് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ഒന്നിച്ച് നിന്ന് ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ എംപിമാര്‍ ഒന്നിച്ചാകും കേരളത്തെ കാണുക. ഇതിന്റെ ആദ്യ പടിയെന്നോണം എംപിമാര്‍ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാകും നിവേദനം തയ്യാറാക്കുക.

Story Highlights: Rajmohan Unnithan Criticize Navakerala sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here