പാലക്കാട് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിലച്ച ഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിലച്ച ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നരമണിക്കൂര്‍ കൊണ്ട് ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് പാളം തെറ്റി എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറാണ് പാളംതെറ്റിയത്. റെയില്‍വെ സ്റ്റേഷന്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്തായിരുന്നു സംഭവം. വല്ലപ്പുഴ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്.
അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍-നിലമ്പൂര്‍, നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു.
Story Highlights: Traffic has been restored after Palakkad train derailment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here