Advertisement

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടര്‍ ഐഡി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എഎ റഹീം

November 17, 2023
Google News 2 minutes Read
AA Rahim

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എഎ റഹീം എംപി. അടിയന്തര നടപടിയാവശ്യപ്പെട്ടാണ് എഎ റഹീം പരാതി നല്‍തിയത്. പരാതിക്കൊപ്പം വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കുന്ന വിഡിയോയും എഎ റഹീം കൈമാറി.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എഎ റഹീം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. 25 കോടി രൂപ ഉപയോഗിച്ച് 1.5 ലക്ഷം ഐഡി കാര്‍ഡുകളാണ് നിര്‍മ്മിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ഡിവൈഎഫ്‌ഐ നേതാക്കല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: AA Rahim files Complaint against Youth Congress in Election ID card Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here