ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറി ഉപദ്രവിച്ചെന്ന് ലോട്ടറി വില്പനക്കാരി; പരാതി വാസ്തവ വിരുദ്ധമെന്ന് പൊലീസ്

ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറിക്കെതിരെ പരാതിയുമായി ലോട്ടറി വില്പനക്കാരി. നഗരസഭാ സെക്രട്ടറി സുഗധകുമാറിനെതിരെയാണ് പരാതി. കൈയ്യില്‍ പിടിച്ച് തിരിച്ച് ഉപദ്രവിച്ച ശേഷം ലോട്ടറികള്‍ തട്ടിയെടുത്തതായാണ് പരാതി. തിരുവല്ല കടപ്ര പുത്തന്‍പറമ്പില്‍ റജീനാ ഫ്രാന്‍സിസ് (42) ആണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇന്ന് രാവിലെ ചെങ്ങന്നൂർ നഗരസഭ ഓഫീസിന് മുൻവശമുള്ള റോഡിൽ വച്ചായിരുന്നു സംഭവം. നഗരസഭ ഓഫീസ് കോമ്പൗണ്ടിനുള്ളിൽ ലോട്ടറി വില്പന പാടില്ലെന്ന് പറഞ്ഞായിരുന്നു അതിക്രമം. സുഗധകുമാർ അസഭ്യം പറഞ്ഞുവെന്നും റജീനാ ആരോപിക്കുന്നു.
എന്നാൽ പരാതി വാസ്തവ വിരുദ്ധമാണെന്ന് ചെങ്ങന്നൂർ സിഐ എസി വിപിൻ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സെക്രട്ടറി ഉപദ്രവിച്ചിട്ടില്ലെന്നും ഓഫീസ് കോമ്പൗണ്ടിനുള്ളിൽ ലോട്ടറി വിൽക്കാൻ പാടില്ലെന്ന് മാത്രമാണ് സെക്രട്ടറി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
ഉപദ്രവം ഉണ്ടായിട്ടില്ലെന്നും സിഐ കൂട്ടിച്ചേർത്തു.
Story Highlights: Complaint Against Chengannur Municipal Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here