മുസ്ലിം ലീഗ് എംഎൽഎയുടെ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം; അതൃപ്തി പരസ്യമാക്കി ഇ.ടി മുഹമ്മദ് ബഷീർ

കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വത്തെ ചൊല്ലി മുസ്ലീം ലീഗിൽ അതൃപ്തി. പാർട്ടി തലത്തിൽ കൂടിയാലോചന നടന്നിട്ടില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ. കൂടിയാലോചനയ്ക്ക് മുൻപ് പ്രതികരിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദിനെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്‌ലിം ലീഗ് പ്രതിനിധിയെ നാമനിർദേശം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ നീക്കമില്ലെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞിരുന്നു. കേരള ബാങ്ക് സംബന്ധിച്ച ഹൈകോടതിയിയിലെ കേസും ഭരണസമിതി അഗത്വവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളബാങ്കിൽ ആദ്യമായാണ് ഒരു യു.ഡിഎഫ് എം.എൽ.എ ഭരണ സമിതിയംഗം ആകുന്നത്. പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റാണ് അബ്ദുൽ ഹമീദ്. നിലവിൽ മലപ്പുറം ജില്ലയിൽ നിന്നും കേരള ബാങ്കിൽ ഡയക്ടർമാരില്ല. അതേസമയം കേരള ബാങ്ക് ഭരണസമിതിയിലെ ലീഗ് പ്രതിനിധി വിവാദമാക്കേണ്ട കാര്യമില്ലെന്ന് യു.ഡി.എഫ് കൺവീനർ എംഎം ഹസൻ പ്രതികരിച്ചത്.
Story Highlights: ET Muhammed Basheer express dissatisfaction in Kerala Bank director post for Muslim League MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here