‘നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ, ലോകം എന്നെ അറിയുന്നത് നിന്നിലൂടെ‘; വൈറലായി ഷമിയുടെ മുൻ ഭാര്യയുടെ വിഡിയോ

ലോകകപ്പ് സെമി ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് ഷമിയ്‌ക്ക് ആശംസാപ്രവാഹമാണ്. എന്നാൽ ഇതിനിടെ ഷമിയുമായി വേർപിരിഞ്ഞ് ജീവിക്കുന്ന ഭാര്യ ഹസിൻ ജഹാനും ഷമിയെ പ്രശംസിച്ച് രംഗത്തെത്തി.(Hasin Jahans Video on Mohammed Shami)
ശുദ്ധമായ സ്നേഹം എന്ന കുറിപ്പോടെയാണ് ഹസിന്റെ വിഡിയോ.എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്‌ക്ക് ആശംസകൾ ഇല്ലെന്നും ഹസിൻ ജഹാന്‍ പറഞ്ഞത്.
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ, സജീവമായ ഒരു സോഷ്യൽ മീഡിയ താരമാണ് ഹസിൻ ജഹാൻ. റീൽസ് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് പ്രേക്ഷകരുമായി ഇടയ്ക്കിടെ ഇടപഴകാറുണ്ട്.
“ലോകം എന്നെ അറിയുന്നത് നിന്റെ പേരിൽ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ. “എന്ന ഗാനവും വിഡിയോയിലുണ്ട്. വിഡിയോ വൈറൽ ആയതിന് പിന്നാലെ പലരും കമന്റുകളുമായി രംഗത്തെത്തി.
ഇക്കഴിഞ്ഞ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് ഷമിക്കെതിരെ ഹസിന്‍ കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്.
Story Highlights: Hasin Jahans Video on Mohammed Shami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here