70 ലക്ഷം രൂപയുടെ ഭാഗ്യശാലി ആരാണ്? നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമ്മൽ NR 355 ലോട്ടറി ഫലം പ്രഖ്യാപിച്ചു. NY 278342 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് 70 ലക്ഷം രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം NS 245069 എന്ന ടിക്കറ്റിന് ലഭിച്ചു. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് നിർമ്മൽ ലോട്ടറി ടിക്കറ്റ് വില.
ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net /, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
ലോട്ടറി സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും ഒരുമാസത്തിനുള്ളിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറേണ്ടതുമുണ്ട്.
Story Highlights: Nirmal Weekly NR 355 Kerala Lottery Result announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here