റിയാദിൽ മരിച്ച ജീവകാരുണ്യ പ്രവർത്തകൻ സത്താറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദിൽ കഴിഞ്ഞ ദിവസം മരിച്ച സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ സത്താർ കായം കുളത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വൈകീട്ട് ആറു മണിക്ക് കായംകുളം എരുവ മുസ്ലീം ജമാഅത്തിൽ മൃതദേഹം ഖബറടക്കും. ഒ. ഐ. സി. സി. സൗദി നാഷണൽ ജനറൽ സെക്രട്ടറിയും നിരവധി സംഘടനകളുടെ നേതാവുമായ സത്താർ കായം കുളം ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്.
സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ ഇന്നലെ വൈകീട്ട് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കാൻ റിയാദിലെ സുമൈശി ആശുപത്രി മോർച്ചറി പരിസരത്ത് എത്തിചേർന്നിരുന്നു. സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 3 മണി മുതൽ അനുസ്മരണ യോഗം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Story Highlights: Sathar kalaymkulam’s body brought to native place
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here