സുരേഷ് ഗോപി ഇടുക്കിയില്‍; പെന്‍ഷന്‍ മുടക്കത്തില്‍ പ്രതിഷേധിച്ച മറിയക്കുട്ടിയെ കണ്ടു

പെന്‍ഷന്‍ കിട്ടാത്തതിന്റെ പ്രതിഷേധ സൂചകമായി ഭിക്ഷയെടുത്ത മറിയക്കുട്ടിയുടെ വീട്ടിലെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇടുക്കിയിലെ മറിയക്കുട്ടിയുടെ വസതിയിലെത്തിയ സുരേഷ് ഗോപി മറിയക്കുട്ടിയുമായി നേരിട്ട് സംസാരിച്ചു.(Suresh Gopi met Mariyakkutty)
ഇന്നലെ ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക നല്‍കാമെന്നാണ് വാഗ്ദാനം. ഇരുവരെയും ഈ വിവരം കൃഷ്ണകുമാര്‍ അറിയിക്കുകയും ചെയ്തു.
Read Also: ദേശാഭിമാനി മാപ്പ് പറയേണ്ടത് കോടതിയില്‍; കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന് മറിയക്കുട്ടി
അതേസമയം തനിക്കെതിരായ വ്യാജ വാര്‍ത്തയില്‍ സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മറിയക്കുട്ടി. ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും കോടതിയില്‍ പോകുമെന്നും മറിയക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു. ഒരന്വേഷണവും നടത്താതെയാണ് തന്നെക്കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയത്. ഭിക്ഷ യാചിച്ച ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മറിയക്കുട്ടി 24 നോട് പറഞ്ഞു.
Story Highlights: Suresh Gopi met Mariyakkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here