Advertisement

വിവാഹത്തിന് 10 ഗ്രാം സ്വര്‍ണവും 1ലക്ഷം രൂപയും, വിദ്യാർത്ഥിനികള്‍ക്ക് ഇ-സ്കൂട്ടര്‍; തെലങ്കാനയിൽ കോൺഗ്രസിന്റെ വൻ വാഗ്ദാനം

November 17, 2023
Google News 1 minute Read

തെലങ്കാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക. പെൺകുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വർണവും 1 ലക്ഷം രൂപയും ധനസഹായം, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുളള പെൺകുട്ടികൾക്ക് 1.60 ലക്ഷം ധനസഹായം, രണ്ടു ലക്ഷം രൂപയുടെ കാർഷിക വായ്‌പകൾ എഴുതി തള്ളും. മൂന്നു ലക്ഷം രൂപവരെ കർഷകർക്ക് പലിശ രഹിത വായ്പ, തെലങ്കാന സമരത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിന് പ്രതിമാസം 25000 രൂപ പെൻഷനും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

പിന്നാക്ക വിഭാഗ സംവരണം ജാതി സെൻസസിന് ശേഷം ഉയർത്തും . അങ്കണവാടി അധ്യാപകരുടെ വേതനം 18,000 രൂപയാക്കി ഉയർത്തും, ഓട്ടോറിക്ഷ തൊഴിലാളികൾക്ക്‌ 12,000 രൂപ പ്രതിവർഷ ധനസഹായം,
18 വയസിനു മുകളിലുള്ള വിദ്യാർഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടർ, മാധ്യമ പ്രവർത്തകർ മരിച്ചാൽ ആശ്രിതർക്ക് 5 ലക്ഷം രൂപയുടെ ധനസഹായം, അംഗ പരിമിതരുടെ പ്രതിമാസ പെൻഷൻ 6000 രൂപയാക്കി ഉയർത്തും തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെയുണ്ട് കോൺഗ്രസിന്റെ വാഗ്‌ദാനങ്ങളിൽ.

Read Also: വ്യാജവോട്ടർ ഐഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ്; യൂത്ത് കോൺഗ്രസിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ബിജെപി

നവംബർ 30 നാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെട്രോ യാത്രയിലെ ഇളവ് മുതൽ പെൺകുട്ടികളുടെ വിവാഹ ധനസഹായം വരെ വിവിധ വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് കോൺഗ്രസ് ഇക്കുറി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

Story Highlights: Telangana assembly polls: Congress releases manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here