Advertisement

വ്യാജ ഐഡി കാര്‍ഡ് നിര്‍മാണം; യൂത്ത് കോണ്‍ഗ്രസ് ഹാക്കര്‍മാരെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു; എ എ റഹീം എംപി

November 18, 2023
Google News 3 minutes Read

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എ എ റഹീം എംപി. ഹാക്കര്‍മാരുടെ സഹായവും യൂത്ത്‌ കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. ഹാക്കര്‍മാര്‍ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്. പാലക്കാടുള്ള മുന്‍ എംഎല്‍എയ്ക്കും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനും കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ട്. സുനില്‍ കനുഗോലുവിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കണമെന്ന് റഹീം എംപി പറഞ്ഞു.(a a rahim response in youth congress fake id)

സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.വ്യാജ ഐഡി ഉപയോഗിച്ച് ഇവര്‍ സിം കാര്‍ഡും എടുത്തിട്ടുണ്ട്. ഹാക്കര്‍മാരെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു. പ്രൊഫഷണല്‍ ഹാക്കറാണ് ഇത് ചെയ്തത്. ഉത്തരവാദിത്വത്തോടെയാണ് ഞങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇവയെല്ലാം പൊലീസിന് കൈമാറുമെന്നും എ എ റഹീം എംപി പറഞ്ഞു.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ഒരു മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറം വളാഞ്ചേരി സ്വദേശി വഴിയാണ് സേവനം തേടിയത്. പ്രൊഫഷണല്‍ ഹാക്കര്‍മാരെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.യൂത്ത് കോണ്‍ഗ്രസിന്റെ ഈ നടപടി തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്നും ഇതിന് മുന്നേ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: a a rahim response in youth congress fake id

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here