Advertisement

‘ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ ബൈക്ക് റൈഡ്’; ധനുഷിന്റെ മകന് പിഴ ശിക്ഷ

November 18, 2023
Google News 3 minutes Read

ഹെൽമെറ്റും ലൈസെൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. ഹെൽമെറ്റ് ഇല്ലാതെയും ലൈസെൻസ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകന് പൊലീസ് പിഴ ഈടാക്കിയത്.(Actor Dhanushs son has Fined by the Police)

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ധനുഷും രജനികാന്തിൻ്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. രജനിയുടെ വീട്ടിൽ നിന്ന് ധനുഷിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

Story Highlights: Actor Dhanushs son has Fined by the Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here