Advertisement

കാസര്‍ഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നില്‍ KSRTC ജീവനക്കാരുടെ പ്രതിഷേധം

November 18, 2023
Google News 2 minutes Read

കാസര്‍ഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കി. ‘ആനവണ്ടിയെ കാളവണ്ടി യുഗത്തിലേക്ക് എത്തിച്ച നവകേരള ഭരണത്തിന് പട്ടിണിയില്‍ കഴിയുന്ന കെഎസ്ആര്‍ടിസി തൊഴിലാളികളുടെ പ്രണാമം’ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രി കാസര്‍ഗോഡ് ഗസ്റ്റ്ഹൗസില്‍ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍ഗോഡെത്തിയിട്ടുണ്ട്. ഇന്ന് മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ് ആരംഭിക്കുന്നത്. പൈവളികെയില്‍ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

Story Highlights: KSRTC employees protest against CM Pinarayi Vijayan in Kasaragod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here