നെയ്യാറ്റിൻകരയിൽ പോളിടെക്നിക് വിദ്യാർത്ഥിക്ക് ക്രൂരമർദനം

പോളിടെക്നിക് വിദ്യാർത്ഥിക്ക് ക്രൂരമർദനം. റാഗിങ്ങിനിടെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുകയായിരുന്നു. ഒന്നാം വർഷ പോളിടെക്‌നിക് ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥി അനൂപിനാണ് മർദനമേറ്റത്. തിരുവനന്തപുരം നെയ്യാറ്റിൻകര പെരുമ്പഴുതൂരിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചെങ്കൽ സ്വദേശിയായ അനൂപിനെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ക്ലാസ് മുറിയിൽ വച്ചായിരുന്നു മർദനം. സ്വകാര്യ ഭാഗത്തും മർദനമേറ്റിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികളായ എബിൻ, ആദിത്യൻ, അനന്ദു, കിരൺ കൂടാതെ കണ്ടാൽ അറിയുന്ന ഇരുപതോളം പേരും ചേർന്നാണ് മർദിച്ചതെന്ന് അനൂപ് പറയുന്നു.
സംഭവത്തിൽ സീനിയർ വിദ്യാർത്ഥിക്കൾക്കെതിരെ അനൂപ് പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് പ്രിൻസിപ്പൽ നെയ്യാറ്റിൻകര പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പലിൻ്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതിനിടെ എബിൻ, ആദിത്യൻ, അനന്ദു, കിരൺ എന്നിവരെ അന്വേഷണ വിധേയമായി കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
Story Highlights: Polytechnic student brutally beaten up in Neyyattinkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here