രണ്ട് ബസുകൾ ഓടിത്തുടങ്ങി, ഒന്ന് സാധാരണക്കാരനായ അംഗപരിമിതന്റെ റോബിൻ ബസ്, രണ്ട് ധൂർത്തനായ മുഖ്യമന്ത്രിയുടെ റോബിറി ബസ്; രാഹുൽ മാങ്കൂട്ടത്തിൽ
സർക്കാരിന്റെ നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ ഫേസ്ബുക്കിലൂടെയാണ് നവകേരള സദസ് ബസിനെ പരാമർശിച്ചും റോബിൻ ബസിനെ പിന്തുണച്ചും രംഗത്തെത്തിയത്. കേരളത്തിൽ രണ്ട് ബസുകൾ ഓടിത്തുടങ്ങി. ഒന്ന്, റോബിൻ ബസ് ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്ലോണുമൊക്കെയെടുത്ത് ഒരു ബസ് വാങ്ങുന്നു.(Rahul Mankotathil Against Navakerala bus)
Read Also: കാസര്‍ഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നില്‍ KSRTC ജീവനക്കാരുടെ പ്രതിഷേധം
ആ ബസിന് സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നൽകുന്നു. രണ്ട്. ഒരു ധൂർത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ് വാങ്ങുന്നു. ആ ബസിന് വഴിനീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നല്കുന്നു. റോബിറി ബസ്. സാധാരണക്കാരുടെ ബസും കൊള്ളക്കാരുടെ ബസും ഒരുമിച്ച് ഓടുന്ന നവകേരളമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്
രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി.
ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നല്കുന്നു.
റോബിൻ ബസ്സ്.
രണ്ട്. ഒരു ധൂർത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നല്കുന്നു.
റോബിറി ബസ്സ്…
സാധാരണക്കാരുടെ ബസ്സും
കൊള്ളക്കാരുടെ ബസ്സും
ഒരുമിച്ച് ഓടുന്ന
നവകേരളം
Story Highlights: Rahul Mankotathil Against Navakerala bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here