Advertisement

ടെസ്ലയ്ക്ക് വെല്ലുവിളിയാകുമോ? ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു

November 18, 2023
2 minutes Read
xiaomi electric car

ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു. എസ്‍യു 7, എസ്‍യു 7 പ്രോ, എസ്‍യു 7 മാക്സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ടെസ്‌ല മോഡൽ 3, ബിവൈഡി 3, ബിവൈഡി സീൽ, ബിഎംഡബ്ല്യു i4 എന്നിവയുമായിട്ടായിരിക്കും ഷവോമിയുടെ വൈദ്യുത കാർ മത്സരിക്കുക.

664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാർ മണിക്കൂറിൽ 265 കിലോമീറ്റർ വരെ വേഗം വരെ കൈവരിക്കും. രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ഷവോമി എസ്‌യു 7 എത്തും. ആദ്യത്തേത് റിയർ വീൽ ഡ്രൈവും 295bhp മോട്ടോറും പരമാവധി 210 കിലോമീറ്റർ വേഗവുമുള്ള മോഡലാണ്. രണ്ടാമത്തേതിൽ ഡ്യുവൽ മോട്ടോറും ഫോർവീൽ ഡ്രൈവുമാണുള്ളത്.

SU7ന്റെ റേഞ്ച് സംബന്ധിച്ച വിശദാംശങ്ങളും ബാറ്ററിയുടെ വലിപ്പവും ഇതുവരെ ഷവോമി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഷവോമി തന്നെ വികസിപ്പിച്ചെടുത്ത ഹൈപ്പർഒഎസാണ് കാറിലും നൽകിയിരിക്കുന്നത്. ഈ വർഷം അവസാനമായിരിക്കും ഷവോമിയുടെ വൈദ്യുതി കാറുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിക്കുക. ബീജിങ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി ഹോൾഡിങ് കോ. ലിമിറ്റഡുമായുള്ള(BAIC) കരാർപ്രകാരം നിർമിക്കുന്ന ഈ കാറിൽ സാങ്കേതികവിദ്യയുടെ നിരവധി ഫീച്ചറുകൾ ഉണ്ടാകും.

Story Highlights: Xiaomi Unveils its First Electric Car – SU7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top