ലീഗ് നേതാവ് എൻ.എ അബൂബക്കർ മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസ് വേദിയില്‍

നവകേരള സദസിന്റെ പൗരപ്രമുഖരുടെ യോഗത്തില്‍ പങ്കെടുത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍എ അബൂബക്കർ. നായന്മാര്മൂല ലീഗ് യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. നവകേരള സദസിന്റെ ആദ്യ പ്രഭാതയോഗമാണ് കാസര്‍ഗോഡ് നടന്നത്.മന്ത്രിമാര്‍ ഒന്നിച്ചെത്തിയത് ജില്ലയ്ക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ പറഞ്ഞു.
കാസര്‍ഗോഡ് മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അബൂബക്കര്‍ ആവശ്യപ്പെട്ടു. അബൂബക്കര്‍ ബിസിനസുകാരനാണെന്നും, വ്യവസായ പ്രമുഖന് എന്ന നിലയ്ക്കാണ് അദ്ദേഹം നവകേരള സദസ്സിന് എത്തിയതെന്നുമാണ് ലീഗ് നേതാക്കള്‍ വിശദീകരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെ ബഹിഷ്കരിക്കാനാണ് യുഡിഎഫും മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം. അതിനിടെയാണ് കാസര്‍ഗോഡ് ജില്ലയിലെ അറിയപ്പെടുന്ന ലീഗ് നേതാവ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.
അതേസമയം നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് ‘നവകേരള സദസ്’. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം.
Story Highlights: League leader NA Abubakar at Navakerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here