ഇന്ത്യൻ സ്‌കൂൾ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പ്രീ ക്വാർട്ടറിൽ

ഇന്ത്യൻ സ്‌കൂൾ ഫുട്‌ബോൾ ടീം കേരളത്തിൽ നടന്നു വരുന്ന സിബിഎസ്‌ഇ ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് പ്രീക്വാർട്ടറിൽ ഇടം നേടി. ഗ്രൂപ്പ് ഡിയിൽ അവർ ലീഗിലെ മികച്ച 16 ടീമുകൾക്കിടയിൽ മത്സരിക്കാനുള്ള അർഹത നേടി. ഇന്ത്യയിലുടനീളവും ഗൾഫിൽ നിന്നുമുള്ള മൊത്തം 41 സ്‌കൂളുകൾ മത്സരത്തിൽ പങ്കെടുക്കുന്നു.
സെൻട്രൽ ഹിന്ദു ബോയ്‌സ് സ്‌കൂൾ വാരണാസി , ഔവർ ഓൺ ഹൈസ്കൂൾ, അൽ വർഖ; തക്ഷശില അക്കാദമി, ഉത്തർപ്രദേശ്; നാസിക് കേംബ്രിഡ്ജ് സ്കൂൾ, മഹാരാഷ്ട്ര എന്നിവ ഉൾപ്പെടുന്ന ഡി ഗ്രൂപ്പിലാണ് ഇന്ത്യൻ സ്കൂൾ ഉൾപ്പെട്ടിരിക്കുന്നത്. പ്രീക്വാർട്ടറിലേക്കുള്ള യാത്രയിൽ ആദ്യ മത്സരത്തിൽ സെൻട്രൽ ഹിന്ദു ബോയ്‌സ് സ്‌കൂളിനെതിരെ ഇന്ത്യൻ സ്‌കൂൾ 3-1ന്റെ ഉജ്ജ്വല വിജയം നേടി. ജെറമിയ രണ്ടുതവണ വലകുലുക്കി, ഹഫീസ് ഒരു ഗോളിന്റെ സംഭാവന നൽകി. രണ്ടാം മത്സരത്തിൽ ഹഫീസിന്റെ ഇരട്ടഗോളിലും അമ്മറിന്റെ ഗോളിലും ഔവർ ഓൺ ഹൈസ്‌കൂളിനെതിരെ 3-1 എന്ന സ്‌കോറിന് വിജയം നേടി. തക്ഷശില അക്കാദമിക്കെതിരായ അവരുടെ മൂന്നാം മത്സരത്തിൽ 1-0നു തോൽവി വഴങ്ങിയെങ്കിലും, നാസിക് കേംബ്രിഡ്ജ് സ്കൂളിനെതിരായ നാലാം മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ ശക്തമായി തിരിച്ചുവന്നു, 6-0 ന് ആധിപത്യം നേടി.
ഹാട്രിക്കോടെ ഹഫീസ് ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ ഗാവ്‌റിലും ബെനോയും ജെറമിയയും ഓരോ ഗോൾ വീതം നേടി. പ്രീ-ക്വാർട്ടറിൽ കടന്ന സ്‌കൂൾ ടീമിനെ ഐഎസ്ബി ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം സ്പോർട്സ് രാജേഷ് എം എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
Story Highlights: Indian School Enters National Football Championship pre-quarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here