Advertisement

സ്വയം വിരമിക്കുകയാണെന്ന് മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസ്

November 20, 2023
Google News 1 minute Read
Metropolitan Geevarghese Coorilos announced his retirement

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനമൊഴിയുമെന്ന് ഗീവർഗീസ് കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മെത്രാപ്പോലീത്ത സ്വയം വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഈ മാസം ഇരുപത്തിയെട്ടാം തീയതി സ്ഥാനമൊഴിയാനാണ് തീരുമാനം. മല്ലപ്പള്ളിയിലെ ആനിക്കാട് ഉള്ള ഭവനത്തിൽ ആയിരിക്കും ഇനി താമസമെന്നും സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നും മെത്രാപ്പോലീത്ത ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
ഇത് ഔദ്യോഗികം തന്നെ:
ഈ മാസം ഇരുപത്തിയെട്ടാം തീയതി ഞാൻ യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം അടക്കം എല്ലാ ഔദ്യോഗിക സഭാ ചുമതലകളിൽ നിന്നും സ്വയം വിരമിക്കുകയാണ്. മല്ലപ്പള്ളിയിലെ ആനിക്കാട് ഉള്ള ഭവനത്തിൽ ആയിരിക്കും ഇനി താമസം. സാംസ്കാരിക-സാമൂഹ്യ സേവന രംഗത്ത് സജീവമായി ഉണ്ടാകും. തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം ഉണ്ടാകുമല്ലോ…

Story Highlights: Metropolitan Geevarghese Coorilos announced his retirement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here