‘പേരിൽ ജനസമ്പർക്കമെങ്കിലും ജനങ്ങൾ സമ്പർക്കത്തിലേർപ്പെടാൻ മുന്നോട്ടുവന്നില്ല’; യുഡിഎഫിനൊപ്പമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

നവകേരള സദസ്സിനെ പരിഹസിച്ച് സാദിഖലി ശിഹാബ് തങ്ങൾ. പേരില്‍ ജനസമ്പര്‍ക്കമെങ്കിലും ജനങ്ങള്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ മുന്നോട്ടുവന്നിട്ടില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തി ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം മുസ്ലിം ലീഗ് വയനാട് ജില്ലാ നേതൃയോഗത്തിൽ പറഞ്ഞു.
മൊബൈല്‍ മിനിസ്ട്രി കേരളത്തില്‍ മാത്രമാണ്. ഓടിക്കൊണ്ടിരിക്കുയാണ് സര്‍ക്കാര്‍. ജനസമ്പര്‍ക്കം എന്തെന്ന് ലോകത്തിന് പഠിപ്പിച്ചത് യുഡിഎഫ്ആണ്. ലോകം തന്നെ ഇത് ചര്‍ച്ചചെയ്തത് ഉമ്മന്‍ചാണ്ടി കാരണം. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലെ വീഴ്ച ജനങ്ങള്‍ മനസിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൻറെ നിലനില്പ് സൗഹൃദത്തിൻറെ അടിസ്ഥാനത്തിലാണ്. മതവിശ്വാസത്തിൽ ഊന്നി നിന്ന് സൗഹാർദം കാത്തുസൂക്ഷിക്കാൻ യുഡിഎഫിന് മാത്രമേ കഴിയൂ. അത് വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് മുസ്ലിം ലീഗിൻറെ ഉത്തരവാദിത്തം. അതിൽ നിന്ന് ഒരിഞ്ചുപോലും വഴിമാറുവാൻ ലീഗ് തയാറല്ല. മുന്നണി മാറണമെങ്കിൽ അത് തുന്നുപറയും. മുന്നോട്ട് പ്രവർത്തിക്കാനുള്ള കാര്യങ്ങളാണ് ആലോചിക്കേണ്ടത്. മുന്നണി മാറുന്നതിനേക്കാൾ യുഡിഎഫിനെ നിലനിർത്താൻ ലീഗിന് ഉത്തരവാദിത്തം ഉണ്ട്. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തി ലീഗ് മുന്നോട്ടുപോകും. വേറെയാരെങ്കിലും അതിന് അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Sadiqali Shihab Thangal against navakerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here