വേദങ്ങളും രാമായണവും മഹാഭാരതവും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം; ശുപാര്‍ശ എന്‍സിഇആര്‍ടി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍

അയോധ്യാ സംഭവങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അയോധ്യ ആധുനിക ചരിത്രത്തിന്റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തില്‍ രാമായണവും ഭാഗവതവും വേദങ്ങളും ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.(Ramayana and Mahabharata in school NCERT textbooks)
അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ശ്രീരാമന്റെ കഥകളും ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതി നീക്കം. വേദങ്ങള്‍, വേദകാലഘട്ടം, രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ യാത്ര തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നീക്കം നടത്തുന്നത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.
Read Also: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍
ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ഏഴംഗ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ പൗരാണിക ചരിത്രത്തിന് പകരം ക്ലാസിക്കല്‍ ഹിസ്റ്ററി ഉള്‍പ്പെടുത്താനും പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കാനും സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. 7 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ഐ ഐസക് ചൂണ്ടിക്കാട്ടി.
Story Highlights: Ramayana and Mahabharata in school NCERT textbooks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here