ജോൺസൺ മാസ്റ്ററിന്റെ പ്രിയപത്നി റാണി ജോൺസൺ ടോപ് സിംഗർ 4 വേദിയിൽ

മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമാണ് കുസൃതി കുരുന്നുകളുടെ പാട്ടും, കുറുമ്പും, ചിരിവിശേഷങ്ങളും. ഇപ്പോഴിതാ ടോപ് സിംഗറിലെ കുരുന്നുകൾക്കൊപ്പം പങ്കുചേരാൻ എത്തുകയാണ് ജോൺസൺ മാസ്റ്ററിന്റെ പ്രിയപത്നി റാണി ജോൺസൺ.
ഇന്ന് രാത്രി 7.30 നാണ് ജോൺസൺ മാസ്റ്ററിന്റെ മധുരസ്‌മൃതികളുമായി പ്രിയതമ റാണി ജോൺസൺ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ എത്തുന്നത്.
കുഞ്ഞുമക്കൾ അരങ്ങു വാഴുന്ന ഈ പരിപാടിയുടെ ആരാധകവലയം ചില്ലറയല്ല. അത് കൊണ്ട് തന്നെ ടോപ് സിംഗർ വേദിയിലെ കുട്ടിവിശേഷങ്ങൾ എപ്പോഴും ജനശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. നാലാം സീസണിൽ എത്തി നിൽക്കുമ്പോളും ഇന്നും പ്രേക്ഷകരുടെ പ്രിയ പരിപാടിയായി തുടരുകയാണ് ടോപ് സിംഗർ സീസൺ 4. ഒരു പിടി അനുഗ്രഹീത കലാകാരന്മാരെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് ഈ പ്രോഗ്രാമിന്റെ വിജയം.
Story Highlights: Johnson Master’s wife Rani Johnson in Top Singer 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here