ഇനി ലോകേഷ് പടത്തില്‍ അഭിനയിക്കില്ല; നായക റോളിൽ വിളിച്ചാൽ നോക്കാം; മന്‍സൂര്‍ അലി ഖാന്‍

ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടൻ മന്‍സൂര്‍ അലി ഖാന്‍. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂവെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ തനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ടെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.(Mansoor Ali Khan Against Lokesh Kanagaraj)
ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്‍റെ പ്രസ്താവന. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് കടക്കുമെന്നും നടന്‍ പറഞ്ഞത്. തൃഷയ്ക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കഴിഞ്ഞ ദിവസമാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കിയത്. മാപ്പു പറയാൻ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്ന് മന്‍സൂര്‍ ആരോപിച്ചു.
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
അതേ സമയം സ്ത്രീവിരുദ്ധ പരാമർശത്തില്‍ മൻസൂർ അലി ഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമതിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.
Story Highlights: Mansoor Ali Khan Against Lokesh Kanagaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here