Advertisement

കനത്ത മഴയിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ

November 22, 2023
2 minutes Read

കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്. ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി. ഇന്നും അര ലക്ഷത്തോളം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. (Sabarimala live updates)

ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തിയത് 1,61,789 ഭക്തരായിരുന്നു. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 -ത്തോളം ഭക്തരും.

Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി

പുൽമേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് ദർശനത്തിനെത്തി. കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തർക്ക് വേണ്ടി കാനന പാത തുറന്നു നൽകിയിരുന്നു. ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഉണ്ടായിട്ടില്ല.

വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.കാനനപാതയിൽ 50-ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.

Story Highlights: Sabarimala live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top