നവ കേരള സദസ്; കൂടുതൽ പണം അനുവദിച്ച് യുഡിഎഫ് സ്ഥാപനങ്ങൾ

മുന്നണി തീരുമാനം മറികടന്ന് നവ കേരള സദസിന് കൂടുതൽ പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ. തിരുവല്ല നഗരസഭ 50000 രൂപ കൈമാറി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിക്കും. തീരുമാനം മാറ്റണമെന്ന് ഡിസിസി ആവശ്യപ്പെട്ടു. തീരുമാനം എടുത്ത യോഗത്തിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.(UDF institutes by allocating more money to NavaKerala Sadas)
ഈ മാസം നാലിനു ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലാണ് പണം നല്‍കാന്‍ തിരുവല്ല നഗരസഭ തീരുമാനിച്ചത്. സപ്ലിമെന്ററി അജന്‍ഡയായി തുക അനുവദിക്കുന്ന വിഷയം ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്ന കെപിസിസി നിര്‍ദേശം പാലിക്കാതെയുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിലും യുഡിഎഫിലും പ്രതിഷേധമുയരുന്നു.
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
ആദ്യഘട്ടമായി 50,000 രൂപയും നൽകി. സംഭവമറിഞ്ഞ് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരമാണ് പണം അനുവദിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു.
അതേസമയം യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തും നവകേരള സദസിന് പണം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഡേനയാണ് തീരുമാനം എടുത്തത്. മുഴുവൻ യുഡിഎഫ് അംഗങ്ങളും പണം അനുവദിക്കുന്നതിന് അനുകൂലിച്ചു.
Story Highlights: UDF institutes by allocating more money to NavaKerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here