16 കാരൻ യുവാവിനെ 60 തവണ കുത്തി; മൃതദേഹത്തിന് മുകളിൽ രക്തം പുരണ്ട കത്തിയുമായി നൃത്തം, അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. മോഷണശ്രമത്തിനിടെ 16-കാരൻ 18-കാരനെ കുത്തിക്കൊന്നു. പ്രതി ഇരയെ 60 തവണ കുത്തിയെന്നാണ് റിപ്പോർട്ടുകൾ. ക്രൂര കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന് മുകളിൽ രക്തം പുരണ്ട കത്തിയുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിലുള്ള ജന്ത മസ്ദൂർ കോളനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതി ആദ്യം ഇരയെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം 60 തവണ കുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് പ്രായപൂർത്തിയാകാത്ത പ്രതി മൃതദേഹത്തിന് മുകളിൽ ചവിട്ടി നൃത്തം ചെയ്യാൻ തുടങ്ങി. ശേഷം മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നതും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതിയെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇരയിൽ നിന്ന് മോഷ്ടിച്ച 350 രൂപ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ചു.
Story Highlights: 16 Year Old Stabs Teen Multiple Times; Dances In Brutal Murder On Camera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here