ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്

ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്. റോപ്പ് ക്യാമറ പൊട്ടിവീണാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. ഇന്നത്തെ ഷൂട്ടിംഗ് നിർത്തിവച്ചു.’കങ്കുവ’യുടെ ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ നിയന്ത്രണം വിട്ട് സൂര്യയുടെ മേൽ പതിച്ചെന്നാണ് റിപ്പോർട്ട്.(Suriya Injured Accident During Kanguva Shooting)
ക്യാമറ സൂര്യയുടെ തോളിൽ തട്ടിയതായും താരത്തിന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതനുസരിച്ച് അപകടത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ഷൂട്ടിംഗ് സെറ്റിലെ അധികൃതർ പറയുന്നത്.
കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമയ്ക്ക് 38 ഭാഷകളിൽ റിലീസുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്.
ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ. യോദ്ധാവായുള്ള താരത്തിന്റെ ലുക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നത്.
Story Highlights: Suriya Injured Accident During Kanguva Shooting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here