ക്യാപ്റ്റനെന്ന നിലയിൽ ആദ്യ പത്രസമ്മേളനം, വന്നത് 2 മാധ്യമ പ്രവർത്തകർ മാത്രം; അമ്പരന്ന് സൂര്യകുമാർ

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലെ മാധ്യമപ്രവർത്തകരുടെ അസാന്നിധ്യത്തിൽ അമ്പരന്ന് ഇന്ത്യയുടെ താത്കാലിക നായകൻ സൂര്യകുമാർ യാദവ്. ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാറിന്റെ ആദ്യ പത്രസമ്മേളനത്തിൽ പങ്കെടുത്തത് വെറും 2 മാധ്യമപ്രവർത്തകർ മാത്രമാണ്.
വാർത്താ ഏജൻസികളായ പിടിഐയുടെയും എഎൻഐയുടെയും പ്രതിനിധികൾ മാത്രമാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. പുഞ്ചിരിച്ചുകൊണ്ട് “നിങ്ങൾ രണ്ടുപേരും മാത്രമാണോ?” എന്ന് ചോദിച്ചാണ് സൂര്യ പത്രസമ്മേളനം ആരംഭിച്ചത്. നാല് മിനിറ്റ് മാത്രമായിരുന്നു പത്രസമ്മേളനത്തിന്റെ ദൈർഘ്യം. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്ഡിന്റെ വാർത്താസമ്മേളനം ഉച്ചയ്ക്ക് ശേഷം നടത്താനിരുന്നെങ്കിലും റദ്ദാക്കി.
Story Highlights: Suryakumar Yadav stunned by record low turnout before captaincy debut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here