അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം; 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവധി. പാലക്കാട്ടെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ്ജില്ലകള്‍ക്കും ഇന്ന് അവധിയാണ്. (teachers cluster meeting holiday for schools in 9 districts)
ഒന്നാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. കോട്ടയം,കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ കലോത്സവം നടക്കുന്നതിനാല്‍ ഇന്ന് ഈ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. വയനാടി ജില്ലയില്‍ നാളെയും കൊല്ലം, എറണാകുളം ജില്ലകളില്‍ ഈ മാസം 28നും കോട്ടയത്ത് 29-ാം തിയതിയുമാണ് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുക. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം നടക്കുക.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here