കുറ്റപത്രം സമർപ്പിച്ചില്ല; മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയെന്ന് കോടതിയുടെ രൂക്ഷ വിമർശനം.
പ്രതിക്കെതിരെ ചുമത്തപ്പെട്ടിരുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും പ്രതിയുടെ പൂർവ്വകാല ചരിത്രവും വളരെ മോശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം കൃത്യസമയത്ത് സമർപ്പിക്കാത്തതിനാൽ ജാമ്യം നൽകാൻ നിർബന്ധിതമായെന്ന് കോടതി വ്യക്തമാക്കി.
മീനാക്ഷിപുരത്തുള്ള വ്യാപാരിയിൽ നിന്ന് 75 പവൻ സ്വർണവും മൂവായിരം രൂപയും മൊബൈൽ ഫോണുമാണ് അർജുൻ ആയങ്കിയും സംഘവും തട്ടിയെടുത്തത്. കവർച്ചയ്ക്ക് ശേഷം സംഘം സ്വർണം വീതം വെച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 11 പാർട്ടി പ്രവർത്തകർ അറസ്റ്റിലായിരുന്നു.
Story Highlights: Arjun Ayanki got bail in Meenakshipuram robbery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here